14 യരുശലേമിലെ പ്രവാചകന്മാർ ചെയ്യുന്ന കാര്യങ്ങൾ കണ്ട് ഞാൻ ഞെട്ടിപ്പോയി.
അവർ വ്യഭിചാരം ചെയ്യുന്നു,+ വ്യാജത്തിൽ നടക്കുന്നു;+
ദുഷ്പ്രവൃത്തിക്കാർക്ക് ഒത്താശ ചെയ്യുന്നു.
ദുഷ്ടതയിൽനിന്ന് അവർ പിന്മാറുന്നുമില്ല.
എനിക്ക് അവർ സൊദോംപോലെയും+
അവളുടെ നിവാസികൾ ഗൊമോറപോലെയും ആണ്.”+