-
2 രാജാക്കന്മാർ 17:13വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
13 യഹോവ തന്റെ എല്ലാ പ്രവാചകന്മാരിലൂടെയും ദിവ്യദർശികളിലൂടെയും ഇസ്രായേലിനും യഹൂദയ്ക്കും ഇങ്ങനെ ആവർത്തിച്ച് മുന്നറിയിപ്പു നൽകി:+ “നിങ്ങളുടെ ദുഷിച്ച വഴികൾ വിട്ട് തിരിഞ്ഞുവരുക!+ ഞാൻ നിങ്ങളുടെ പൂർവികരോടു കല്പിക്കുകയും എന്റെ ദാസന്മാരായ പ്രവാചകരിലൂടെ നിങ്ങൾക്കു നൽകുകയും ചെയ്ത എല്ലാ നിയമങ്ങളും, എന്റെ എല്ലാ കല്പനകളും ചട്ടങ്ങളും, അനുസരിക്കുക.”
-
-
2 ദിനവൃത്താന്തം 30:6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 അങ്ങനെ സന്ദേശവാഹകർ* രാജാവിന്റെയും പ്രഭുക്കന്മാരുടെയും കത്തുകളുമായി ഇസ്രായേലിലും യഹൂദയിലും അങ്ങോളമിങ്ങോളം സഞ്ചരിച്ചു. രാജാവിന്റെ കല്പന ഇതായിരുന്നു: “ഇസ്രായേൽ ജനമേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും ഇസ്രായേലിന്റെയും ദൈവമായ യഹോവയിലേക്കു മടങ്ങിവരുക. അപ്പോൾ അസീറിയൻ രാജാക്കന്മാരുടെ കൈയിൽനിന്ന് രക്ഷപ്പെട്ട ഈ ചെറിയ കൂട്ടത്തിന്റെ അടുത്തേക്കു ദൈവവും മടങ്ങിവരും.+
-