-
1 ദിനവൃത്താന്തം 5:26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
26 അതിനാൽ ഇസ്രായേലിന്റെ ദൈവം അസീറിയൻ രാജാവായ പൂലിന്റെ (അതായത്, അസീറിയൻ രാജാവായ തിൽഗത്-പിൽനേസെരിന്റെ)+ മനസ്സുണർത്തി.+ അങ്ങനെ അയാൾ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും ഹലഹ്, ഹാബോർ, ഹാര, ഗോസാൻ നദി+ എന്നിവിടങ്ങളിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോയി. അവർ ഇന്നും അവിടെ താമസിക്കുന്നു.
-
-
2 ദിനവൃത്താന്തം 28:20, 21വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 ഒടുവിൽ അസീറിയൻ രാജാവായ തിൽഗത്-പിൽനേസെർ+ ആഹാസിന് എതിരെ വന്നു. സഹായിക്കുന്നതിനു പകരം അയാൾ ആഹാസിനെ കഷ്ടപ്പെടുത്തി.+ 21 ആഹാസ് യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും+ പ്രഭുക്കന്മാരുടെ ഭവനങ്ങളിലും ഉള്ളതെല്ലാം എടുത്ത് അസീറിയൻ രാജാവിനു സമ്മാനമായി കൊടുത്തിരുന്നു. പക്ഷേ അതുകൊണ്ടൊന്നും ഒരു പ്രയോജനവുമുണ്ടായില്ല.
-