13 പക്ഷേ, പേർഷ്യൻ സാമ്രാജ്യത്തിന്റെ പ്രഭു+ 21 ദിവസം എന്നോട് എതിർത്തുനിന്നു. എന്നാൽ, പ്രധാനപ്രഭുക്കന്മാരിൽ* ഒരാളായ മീഖായേൽ*+ അപ്പോൾ എന്നെ സഹായിക്കാൻ വന്നു. ഞാനോ അവിടെ പേർഷ്യൻ രാജാക്കന്മാരുടെ അടുത്ത് നിന്നു.
9 മുഖ്യദൂതനായ+ മീഖായേൽപോലും+ മോശയുടെ ശരീരത്തെക്കുറിച്ച്+ പിശാചുമായി വിയോജിപ്പുണ്ടായിട്ട് പിശാചിനോടു വാദിക്കുമ്പോൾ പിശാചിനെ അധിക്ഷേപിക്കാനോ കുറ്റം വിധിക്കാനോ മുതിർന്നില്ല.+ പകരം, “യഹോവ* നിന്നെ ശകാരിക്കട്ടെ”+ എന്നു പറഞ്ഞതേ ഉള്ളൂ.
7 സ്വർഗത്തിൽ ഒരു യുദ്ധം ഉണ്ടായി. മീഖായേലും*+ മീഖായേലിന്റെ ദൂതന്മാരും ആ ഭീകരസർപ്പത്തോടു പോരാടി. തന്റെ ദൂതന്മാരോടൊപ്പം സർപ്പവും പോരാടി; 8 പക്ഷേ അവർ* തോറ്റുപോയി. അതോടെ സ്വർഗത്തിൽ അവർക്ക് അവരുടെ സ്ഥലം നഷ്ടപ്പെട്ടു.