31 നിനക്കു കിമാ നക്ഷത്രസമൂഹത്തിന്റെ കയറുകൾ കെട്ടാമോ?
കെസിൽ നക്ഷത്രസമൂഹത്തിന്റെ കെട്ടുകൾ അഴിക്കാമോ?+
32 നിനക്ക് ഒരു നക്ഷത്രസമൂഹത്തെ അതിന്റെ സമയത്ത് പുറത്ത് കൊണ്ടുവരാമോ?
ആഷ് നക്ഷത്രസമൂഹത്തിനും പുത്രന്മാർക്കും വഴി കാണിച്ചുകൊടുക്കാമോ?
33 ആകാശത്തെ നിയന്ത്രിക്കുന്ന നിയമങ്ങൾ നിനക്ക് അറിയാമോ?+
അതിന്റെ നിയമങ്ങൾ ഭൂമിയിൽ നടപ്പാക്കാമോ?