-
1 ദിനവൃത്താന്തം 28:9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
9 “നീയോ എന്റെ മകനേ, ശലോമോനേ, നിന്റെ അപ്പന്റെ ദൈവത്തെ അറിഞ്ഞ് പൂർണഹൃദയത്തോടും*+ സന്തോഷമുള്ള മനസ്സോടും കൂടെ ദൈവത്തെ സേവിക്കുക. കാരണം യഹോവ എല്ലാ ഹൃദയങ്ങളെയും പരിശോധിക്കുകയും+ എല്ലാ ചിന്തകളും ചായ്വുകളും വിവേചിച്ചറിയുകയും+ ചെയ്യുന്നു. നീ ദൈവത്തെ അന്വേഷിച്ചാൽ ദൈവത്തെ കണ്ടെത്തും.*+ എന്നാൽ നീ ദൈവത്തെ ഉപേക്ഷിച്ചാൽ ദൈവം എന്നേക്കുമായി നിന്നെ തള്ളിക്കളയും.+
-
-
2 ദിനവൃത്താന്തം 36:17വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട് ദൈവം കൽദയരാജാവിനെ അവർക്കു നേരെ വരുത്തി.+ കൽദയരാജാവ് അവരുടെ വിശുദ്ധമന്ദിരത്തിൽവെച്ച്+ അവർക്കിടയിലെ ചെറുപ്പക്കാരെ വാളുകൊണ്ട് വെട്ടിക്കൊന്നു.+ യുവാക്കളോടോ കന്യകമാരോടോ പ്രായമുള്ളവരോടോ അവശരോടോ കരുണ കാണിച്ചില്ല.+ ദൈവം സകലവും കൽദയരാജാവിന്റെ കൈയിൽ ഏൽപ്പിച്ചു.+
-
-
യിരെമ്യ 17:27വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
27 “‘“പക്ഷേ നിങ്ങൾ ശബത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാതെ അന്നേ ദിവസം ചുമട് എടുക്കുകയും അതുമായി യരുശലേംകവാടങ്ങളിലൂടെ അകത്ത് വരുകയും ചെയ്‌താൽ, എന്റെ കല്‌പന അനുസരിക്കാത്തതിന്റെ പേരിൽ ഞാൻ അവളുടെ കവാടങ്ങൾക്കു തീയിടും.+ അത് യരുശലേമിന്റെ ഉറപ്പുള്ള ഗോപുരങ്ങളെ വിഴുങ്ങിക്കളയും, തീർച്ച; ആ തീ അണയുകയില്ല.”’”+
-
-
യിരെമ്യ 52:12-14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 അഞ്ചാം മാസം പത്താം ദിവസം, അതായത് ബാബിലോൺരാജാവായ നെബൂഖദ്നേസറിന്റെ ഭരണത്തിന്റെ 19-ാം വർഷം, നെബൂഖദ്നേസറിന്റെ ഭൃത്യനും കാവൽക്കാരുടെ മേധാവിയും ആയ നെബൂസരദാൻ യരുശലേമിലെത്തി.+ 13 നെബൂസരദാൻ യഹോവയുടെ ഭവനത്തിനും രാജകൊട്ടാരത്തിനും യരുശലേമിലുള്ള എല്ലാ വീടുകൾക്കും തീ വെച്ചു.+ വലിയ വീടുകളെല്ലാം ചുട്ടുചാമ്പലാക്കി. 14 കാവൽക്കാരുടെ മേധാവിയോടൊപ്പമുണ്ടായിരുന്ന കൽദയസൈന്യം യരുശലേമിനു ചുറ്റുമുണ്ടായിരുന്ന മതിലുകൾ ഇടിച്ചുകളഞ്ഞു.+
-