-
2 രാജാക്കന്മാർ 8:12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 “യജമാനൻ കരയുന്നത് എന്തിനാണ്” എന്നു ഹസായേൽ ചോദിച്ചു. അപ്പോൾ ദൈവപുരുഷൻ പറഞ്ഞു: “നീ ഇസ്രായേൽ ജനത്തോടു ചെയ്യാൻപോകുന്ന ദ്രോഹം+ എനിക്ക് അറിയാം. നീ അവരുടെ കോട്ടകൾക്കു തീയിടുകയും അവരുടെ വീരന്മാരെ വാളുകൊണ്ട് കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ നിലത്തടിച്ച് ചിതറിക്കുകയും അവരുടെ ഗർഭിണികളെ പിളർക്കുകയും ചെയ്യും.”+
-
-
2 രാജാക്കന്മാർ 10:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 അക്കാലത്ത് യഹോവ ഇസ്രായേലിനെ അൽപ്പാൽപ്പമായി മുറിച്ചുകളയാൻതുടങ്ങി.* ഇസ്രായേലിലെ എല്ലാ പ്രദേശങ്ങളിലും ഹസായേൽ അവരെ ആക്രമിച്ചുകൊണ്ടിരുന്നു.+ 33 അതായത് യോർദാനു കിഴക്ക് ഗാദ്യർ, രൂബേന്യർ, മനശ്ശെയർ+ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവൻ അയാൾ ആക്രമിച്ചു. ഇതിൽ അർന്നോൻ താഴ്‌വരയുടെ* അടുത്തുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും+ വരെയുള്ള പ്രദേശം ഉൾപ്പെടുന്നു.
-