27 “ഇസ്രായേൽഗൃഹത്തിലും യഹൂദാഗൃഹത്തിലും ഞാൻ മനുഷ്യന്റെ വിത്തും* മൃഗങ്ങളുടെ വിത്തും വിതയ്‌ക്കുന്ന നാളുകൾ ഇതാ വരുന്നു”+ എന്ന് യഹോവ പ്രഖ്യാപിക്കുന്നു.
4 ആ ദൂതൻ അദ്ദേഹത്തോടു പറഞ്ഞു: “ഓടിച്ചെന്ന് ആ ചെറുപ്പക്കാരനോടു പറയുക: ‘“യരുശലേമിൽ ആളുകളും വളർത്തുമൃഗങ്ങളും നിറയും.+ അങ്ങനെ അവൾ മതിലുകളില്ലാത്ത ഒരു ഗ്രാമംപോലെയാകും.+