-
എസ്ര 6:14, 15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പ്രവാചകനായ ഹഗ്ഗായിയുടെയും+ ഇദ്ദൊയുടെ കൊച്ചുമകൻ സെഖര്യയുടെയും പ്രവചനങ്ങളിൽനിന്ന്+ പ്രോത്സാഹനം ഉൾക്കൊണ്ട ജൂതമൂപ്പന്മാർ നിർമാണം തുടർന്നു.+ ഒടുവിൽ, ഇസ്രായേലിന്റെ ദൈവവും+ കോരെശും+ ദാര്യാവേശും+ പേർഷ്യൻ രാജാവായ അർഥഹ്‌ശഷ്ടയും+ കല്പിച്ചിരുന്നതുപോലെ അവർ പണി പൂർത്തിയാക്കി. 15 ദാര്യാവേശ് രാജാവിന്റെ വാഴ്ചയുടെ ആറാം വർഷം, ആദാർ* മാസം മൂന്നാം തീയതിയാണ് ദേവാലയനിർമാണം പൂർത്തിയായത്.
-
-
ഹഗ്ഗായി 1:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അതുകൊണ്ട് യഹോവ യഹൂദയുടെ ഗവർണറും+ ശെയൽതീയേലിന്റെ മകനും ആയ സെരുബ്ബാബേലിന്റെയും യഹോസാദാക്കിന്റെ മകനായ യോശുവ+ എന്ന മഹാപുരോഹിതന്റെയും ബാക്കിയെല്ലാവരുടെയും മനസ്സ് ഉണർത്തി.+ അങ്ങനെ അവർ വന്ന് അവരുടെ ദൈവത്തിന്റെ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ, ഭവനത്തിന്റെ പണികൾ തുടങ്ങി.+
-