വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • പുറപ്പാട്‌ 40:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 “പിന്നെ അഹരോനെ​യും പുത്ര​ന്മാരെ​യും സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ അടു​ത്തേക്കു കൊണ്ടു​വന്ന്‌ അവരെ വെള്ളം​കൊ​ണ്ട്‌ കഴുകുക.+

  • പുറപ്പാട്‌ 40:15
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 അവരുടെ അപ്പനെ അഭി​ഷേകം ചെയ്‌ത​തുപോലെ​തന്നെ നീ അവരെ​യും അഭി​ഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോ​ഹി​ത​ശുശ്രൂഷ ചെയ്യും. അവരുടെ വരും​ത​ല​മു​റ​ക​ളിൽ അവരുടെ പൗരോഹിത്യം+ നിലനി​ന്നുപോ​കാ​നും ഈ അഭി​ഷേകം ഉതകും.”

  • സംഖ്യ 3:6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 6 “ലേവി ഗോ​ത്രത്തെ കൊണ്ടുവന്ന്‌+ പുരോ​ഹി​ത​നായ അഹരോ​ന്റെ മുമ്പാകെ നിറു​ത്തുക. അവർ അഹരോ​നു ശുശ്രൂഷ ചെയ്യും.+

  • സംഖ്യ 18:23
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 23 സാന്നിധ്യകൂടാരത്തിലെ സേവനം നിർവ​ഹി​ക്കേ​ണ്ടതു ലേവ്യ​രാണ്‌. അവരുടെ തെറ്റിന്‌ ഉത്തരം പറയേ​ണ്ട​തും അവരാണ്‌.+ ഇസ്രാ​യേ​ല്യർക്കി​ട​യിൽ ലേവ്യർക്കു ഭൂസ്വ​ത്തിൽ അവകാ​ശ​മു​ണ്ടാ​ക​രുത്‌.+ ഇതു തലമു​റ​ക​ളോ​ളം നിലനിൽക്കുന്ന ഒരു ദീർഘ​കാ​ല​നി​യ​മ​മാ​യി​രി​ക്കും.

  • യഹസ്‌കേൽ 44:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 “‘പക്ഷേ ഇസ്രാ​യേ​ല്യർ എന്നിൽനി​ന്ന്‌ അകന്നുപോയപ്പോൾ+ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യി​രുന്ന സാദോ​ക്കി​ന്റെ പുത്ര​ന്മാ​രായ ലേവ്യപുരോഹിതന്മാർ+ എന്നെ സമീപി​ച്ച്‌ എനിക്കു ശുശ്രൂഷ ചെയ്യും. എനിക്കു കൊഴുപ്പും+ രക്തവും+ അർപ്പി​ക്കാൻ അവർ എന്റെ മുന്നിൽ നിൽക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 16 ‘അവരാ​യി​രി​ക്കും എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പ്രവേ​ശി​ക്കുക. എനിക്കു ശുശ്രൂഷ ചെയ്യാൻ അവർ എന്റെ മേശയെ സമീപി​ക്കും.+ എന്നോ​ടുള്ള അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ അവർ നിറ​വേ​റ്റും.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക