24“ഒരാൾ ഒരു സ്ത്രീയെ വിവാഹം കഴിച്ചശേഷം ആ സ്ത്രീയിൽ ഉചിതമല്ലാത്ത എന്തെങ്കിലും കണ്ട് അവളോട് അനിഷ്ടം തോന്നിയാൽ അയാൾ ഒരു മോചനപത്രം എഴുതി+ കൈയിൽ കൊടുത്ത് അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കണം.+
3 യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ യേശുവിന്റെ അടുത്ത് ചെന്നു. അവർ ചോദിച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”*+
8 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക് അനുവാദം തന്നത്.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല.