വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 24:1
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 “ഒരാൾ ഒരു സ്‌ത്രീ​യെ വിവാഹം കഴിച്ച​ശേഷം ആ സ്‌ത്രീ​യിൽ ഉചിത​മ​ല്ലാത്ത എന്തെങ്കി​ലും കണ്ട്‌ അവളോ​ട്‌ അനിഷ്ടം തോന്നി​യാൽ അയാൾ ഒരു മോച​ന​പ​ത്രം എഴുതി+ കൈയിൽ കൊടു​ത്ത്‌ അവളെ വീട്ടിൽനി​ന്ന്‌ പറഞ്ഞയ​യ്‌ക്കണം.+

  • മർക്കോസ്‌ 10:2-12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അപ്പോൾ യേശു​വി​നെ പരീക്ഷി​ക്കാൻവേണ്ടി പരീശ​ന്മാർ ചെന്ന്‌, ഒരാൾ ഭാര്യയെ വിവാ​ഹമോ​ചനം ചെയ്യു​ന്നതു ശരിയാണോ* എന്നു ചോദി​ച്ചു.+ 3 അപ്പോൾ യേശു, “മോശ നിങ്ങ​ളോട്‌ എന്താണു കല്‌പി​ച്ചത്‌” എന്നു ചോദി​ച്ചു. 4 “മോച​ന​പ​ത്രം എഴുതി​യിട്ട്‌ വിവാ​ഹമോ​ചനം ചെയ്‌തുകൊ​ള്ളാൻ മോശ അനുവ​ദി​ച്ചി​ട്ടുണ്ട്‌”+ എന്ന്‌ അവർ പറഞ്ഞു. 5 പക്ഷേ യേശു അവരോ​ടു പറഞ്ഞു: “നിങ്ങളു​ടെ ഹൃദയ​കാ​ഠി​ന്യം കാരണമാണു+ മോശ നിങ്ങൾക്കു​വേണ്ടി ഈ കല്‌പന എഴുതി​യത്‌.+ 6 എന്നാൽ സൃഷ്ടി​യു​ടെ ആരംഭ​ത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 7 അതുകൊണ്ട്‌ പുരുഷൻ അപ്പനെ​യും അമ്മയെ​യും പിരിയുകയും+ 8 അവർ രണ്ടു പേരും ഒരു ശരീര​മാ​കു​ക​യും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീര​മാണ്‌. 9 അതുകൊണ്ട്‌ ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യ​നും വേർപെ​ടു​ത്താ​തി​രി​ക്കട്ടെ.”+ 10 വീട്ടിൽ ചെന്ന​പ്പോൾ ശിഷ്യ​ന്മാർ ഇതെക്കു​റിച്ച്‌ യേശു​വിനോ​ടു ചോദി​ക്കാൻതു​ടങ്ങി. 11 യേശു അവരോ​ടു പറഞ്ഞു: “ഭാര്യയെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊ​രു​വളെ വിവാഹം കഴിക്കു​ന്നവൻ അവൾക്കു വിരോ​ധ​മാ​യി വ്യഭി​ചാ​രം ചെയ്യുന്നു.+ 12 ഒരു സ്‌ത്രീ തന്റെ ഭർത്താ​വി​നെ വിവാ​ഹമോ​ചനം ചെയ്‌ത്‌ മറ്റൊ​രാ​ളെ വിവാഹം കഴിച്ചാൽ അവളും വ്യഭി​ചാ​രം ചെയ്യുന്നു.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക