-
മത്തായി 19:3-8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 യേശുവിനെ പരീക്ഷിക്കാൻവേണ്ടി പരീശന്മാർ യേശുവിന്റെ അടുത്ത് ചെന്നു. അവർ ചോദിച്ചു: “ഒരാൾ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്യുന്നതു ശരിയാണോ?”*+ 4 അപ്പോൾ യേശു അവരോടു പറഞ്ഞു: “ആദിയിൽ അവരെ സൃഷ്ടിച്ചവൻ ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചെന്നും+ 5 ‘അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും വിട്ട് ഭാര്യയോടു പറ്റിച്ചേരും; അവർ രണ്ടു പേരും ഒരു ശരീരമായിത്തീരും’+ എന്നു പറഞ്ഞെന്നും നിങ്ങൾ വായിച്ചിട്ടില്ലേ? 6 അതിനാൽ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+ 7 അപ്പോൾ അവർ യേശുവിനോട്, “പക്ഷേ അങ്ങനെയെങ്കിൽ മോചനപത്രം കൊടുത്തിട്ട് വിവാഹമോചനം ചെയ്‌തുകൊള്ളാൻ+ മോശ പറഞ്ഞത് എന്താണ്” എന്നു ചോദിച്ചു. 8 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക് അനുവാദം തന്നത്.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല.
-