-
മത്തായി 19:8, 9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
8 അപ്പോൾ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു ഭാര്യയെ വിവാഹമോചനം ചെയ്യാൻ മോശ നിങ്ങൾക്ക് അനുവാദം തന്നത്.+ എന്നാൽ ആദിയിൽ+ അങ്ങനെയായിരുന്നില്ല. 9 അതുകൊണ്ട് ഞാൻ പറയുന്നു: ലൈംഗിക അധാർമികതയാണു* വിവാഹമോചനത്തിനുള്ള ഒരേ ഒരു അടിസ്ഥാനം. അതല്ലാതെ വേറെ ഏതു കാരണം പറഞ്ഞും ഭാര്യയെ വിവാഹമോചനം ചെയ്‌ത് മറ്റൊരുവളെ വിവാഹം കഴിക്കുന്നവൻ വ്യഭിചാരം ചെയ്യുന്നു.”+
-
-
മർക്കോസ് 10:5-9വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 പക്ഷേ യേശു അവരോടു പറഞ്ഞു: “നിങ്ങളുടെ ഹൃദയകാഠിന്യം കാരണമാണു+ മോശ നിങ്ങൾക്കുവേണ്ടി ഈ കല്‌പന എഴുതിയത്.+ 6 എന്നാൽ സൃഷ്ടിയുടെ ആരംഭത്തിൽ, ‘ദൈവം ആണും പെണ്ണും ആയി അവരെ സൃഷ്ടിച്ചു.+ 7 അതുകൊണ്ട് പുരുഷൻ അപ്പനെയും അമ്മയെയും പിരിയുകയും+ 8 അവർ രണ്ടു പേരും ഒരു ശരീരമാകുകയും ചെയ്യും.’+ അവർ പിന്നെ രണ്ടല്ല, ഒരു ശരീരമാണ്. 9 അതുകൊണ്ട് ദൈവം കൂട്ടിച്ചേർത്തതിനെ* ഒരു മനുഷ്യനും വേർപെടുത്താതിരിക്കട്ടെ.”+
-