3 പുരോഹിതൻ പാളയത്തിനു വെളിയിൽ ചെന്ന് അവനെ പരിശോധിക്കും. കുഷ്ഠരോഗിയുടെ കുഷ്ഠം മാറിയെങ്കിൽ 4 അവന്റെ ശുദ്ധീകരണത്തിനുവേണ്ടി+ ശുദ്ധിയുള്ള രണ്ടു പക്ഷികൾ, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പുചെടി എന്നിവ കൊണ്ടുവരാൻ പുരോഹിതൻ അവനോടു കല്പിക്കും.