-
ലേവ്യ 14:49-53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
49 അശുദ്ധി* നീക്കി വീടിനെ ശുദ്ധീകരിക്കാൻ അവൻ രണ്ടു പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, കടുഞ്ചുവപ്പുനൂൽ, ഈസോപ്പു ചെടി എന്നിവ എടുക്കും.+ 50 പക്ഷികളിൽ ഒന്നിനെ അവൻ മൺപാത്രത്തിൽ എടുത്ത ശുദ്ധമായ ഒഴുക്കുവെള്ളത്തിനു മുകളിൽ പിടിച്ച് കൊല്ലണം. 51 തുടർന്ന് അവൻ ജീവനുള്ള പക്ഷിയെ ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പു ചെടി, കടുഞ്ചുവപ്പുനൂൽ എന്നിവയോടൊപ്പം ശുദ്ധമായ ഒഴുക്കുവെള്ളത്തിലും കൊന്ന പക്ഷിയുടെ രക്തത്തിലും മുക്കി വീടിനു നേരെ ഏഴു പ്രാവശ്യം തളിക്കണം.+ 52 അങ്ങനെ പക്ഷിയുടെ രക്തം, ശുദ്ധമായ ഒഴുക്കുവെള്ളം, ജീവനുള്ള പക്ഷി, ദേവദാരുവിന്റെ ഒരു കഷണം, ഈസോപ്പുചെടി, കടുഞ്ചുവപ്പുനൂൽ എന്നിവ ഉപയോഗിച്ച് അവൻ അശുദ്ധി നീക്കി വീടു ശുദ്ധീകരിക്കും. 53 എന്നിട്ട് അവൻ ജീവനുള്ള പക്ഷിയെ നഗരത്തിനു വെളിയിൽ തുറസ്സായ സ്ഥലത്ത് സ്വതന്ത്രമായി വിടുകയും വീടിനു പാപപരിഹാരം വരുത്തുകയും ചെയ്യും. അങ്ങനെ ആ വീടു ശുദ്ധിയുള്ളതാകും.
-