വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • മർക്കോസ്‌ 5:25-34
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 25 രക്തസ്രാവം+ കാരണം 12 വർഷമായി+ കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു; 26 പല വൈദ്യ​ന്മാ​രു​ടെ അടുത്ത്‌ പോയി വല്ലാതെ കഷ്ടപ്പെടുകയും* തനിക്കു​ള്ളതെ​ല്ലാം ചെലവാ​ക്കു​ക​യും ചെയ്‌തി​ട്ടും ആ സ്‌ത്രീ​യു​ടെ സ്ഥിതി വഷളാ​യ​ത​ല്ലാ​തെ ഒരു പ്രയോ​ജ​ന​വു​മു​ണ്ടാ​യില്ല. 27 യേശു ചെയ്‌ത​തിനെ​ക്കു​റിച്ചൊ​ക്കെ കേട്ടറിഞ്ഞ ആ സ്‌ത്രീ ജനക്കൂ​ട്ട​ത്തിന്‌ ഇടയി​ലൂ​ടെ യേശു​വി​ന്റെ പിന്നിൽ എത്തി പുറങ്കു​പ്പാ​യ​ത്തിൽ തൊട്ടു.+ 28 കാരണം “യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തിലൊ​ന്നു തൊട്ടാൽ മതി, എന്റെ അസുഖം മാറും”+ എന്ന്‌ ആ സ്‌ത്രീ​യു​ടെ മനസ്സു പറയു​ന്നു​ണ്ടാ​യി​രു​ന്നു. 29 അപ്പോൾത്തന്നെ അവരുടെ രക്തസ്രാ​വം നിലച്ചു. തന്നെ വല്ലാതെ വലച്ചി​രുന്ന ആ രോഗം മാറി​യ​താ​യി അവർക്കു മനസ്സി​ലാ​യി.

      30 തന്നിൽനിന്ന്‌ ശക്തി+ പുറ​പ്പെട്ടെന്നു യേശു പെട്ടെന്നു തിരി​ച്ച​റി​ഞ്ഞു. ജനക്കൂ​ട്ട​ത്തി​ന്റെ നടുവിൽ നിന്നി​രുന്ന യേശു തിരിഞ്ഞ്‌, “ആരാണ്‌ എന്റെ പുറങ്കു​പ്പാ​യ​ത്തിൽ തൊട്ടത്‌”+ എന്നു ചോദി​ച്ചു. 31 എന്നാൽ ശിഷ്യ​ന്മാർ യേശു​വിനോ​ടു ചോദി​ച്ചു: “ഈ ജനം മുഴുവൻ അങ്ങയെ തിക്കിഞെ​രു​ക്കു​ന്നതു കാണു​ന്നി​ല്ലേ? എന്നിട്ടും, ‘എന്നെ തൊട്ടത്‌ ആരാണ്‌’ എന്ന്‌ അങ്ങ്‌ ചോദി​ക്കു​ന്നോ?” 32 യേശുവോ തന്നെ തൊട്ടത്‌ ആരാ​ണെന്നു കാണാൻ ചുറ്റും നോക്കു​ന്നു​ണ്ടാ​യി​രു​ന്നു. 33 തനിക്കു സംഭവി​ച്ചതു മനസ്സി​ലാ​ക്കിയ സ്‌ത്രീ പേടി​ച്ചു​വി​റച്ച്‌ യേശു​വി​ന്റെ കാൽക്കൽ വീണ്‌ സത്യം മുഴുവൻ തുറന്നു​പ​റഞ്ഞു. 34 യേശു ആ സ്‌ത്രീയോ​ടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.+ നിന്റെ മാറാരോ​ഗം മാറി​ക്കി​ട്ടി​യ​ല്ലോ.+ ഇനി ആരോ​ഗ്യത്തോ​ടെ ജീവി​ക്കുക.”

  • മർക്കോസ്‌ 6:56
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 56 യേശു ചെല്ലുന്ന ഗ്രാമ​ങ്ങ​ളി​ലും നഗരങ്ങ​ളി​ലും നാട്ടിൻപു​റ​ങ്ങ​ളി​ലും ഒക്കെ ആളുകൾ രോഗി​കളെ കൊണ്ടു​വന്ന്‌ ചന്തസ്ഥല​ങ്ങ​ളിൽ കിടത്തി​യിട്ട്‌ യേശു​വി​ന്റെ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്തെങ്കിലും* തൊടാൻ അനുവ​ദി​ക്ക​ണമെന്നു യാചി​ക്കു​മാ​യി​രു​ന്നു.+ അതിൽ തൊട്ട​വ​രുടെയെ​ല്ലാം രോഗം ഭേദമാ​യി.

  • ലൂക്കോസ്‌ 8:43-48
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 43 രക്തസ്രാവം+ കാരണം 12 വർഷമാ​യി കഷ്ടപ്പെ​ട്ടി​രുന്ന ഒരു സ്‌ത്രീ അക്കൂട്ട​ത്തി​ലു​ണ്ടാ​യി​രു​ന്നു. ആർക്കും ആ സ്‌ത്രീ​യെ സുഖ​പ്പെ​ടു​ത്താൻ കഴിഞ്ഞി​രു​ന്നില്ല.+ 44 ആ സ്‌ത്രീ യേശു​വി​ന്റെ പുറകി​ലൂ​ടെ ചെന്ന്‌ പുറങ്കു​പ്പാ​യ​ത്തി​ന്റെ അറ്റത്ത്‌* തൊട്ടു.+ അപ്പോൾത്തന്നെ അവരുടെ രക്തസ്രാ​വം നിലച്ചു. 45 അപ്പോൾ യേശു, “ആരാണ്‌ എന്നെ തൊട്ടത്‌” എന്നു ചോദി​ച്ചു. എല്ലാവ​രും ‘ഞാനല്ല’ എന്നു പറഞ്ഞു. പത്രോ​സ്‌ യേശു​വിനോട്‌, “ഗുരുവേ, എത്രയോ ആളുക​ളാണ്‌ അങ്ങയെ തിക്കു​ന്നത്‌”+ എന്നു പറഞ്ഞു. 46 എന്നാൽ യേശു പറഞ്ഞു: “ആരോ എന്നെ തൊട്ടു. കാരണം എന്നിൽനി​ന്ന്‌ ശക്തി+ പുറ​പ്പെ​ട്ടതു ഞാൻ അറിഞ്ഞു.” 47 ഇനിയൊന്നും മറച്ചുവെ​ച്ചി​ട്ടു കാര്യ​മില്ലെന്നു മനസ്സി​ലാ​ക്കിയ സ്‌ത്രീ വിറച്ചു​കൊ​ണ്ട്‌ ചെന്ന്‌ യേശു​വി​ന്റെ കാൽക്കൽ വീണു. എന്നിട്ട്‌ യേശു​വി​നെ തൊട്ടത്‌ എന്തിനാണെ​ന്നും ഉടൻതന്നെ രോഗം മാറി​യത്‌ എങ്ങനെയെ​ന്നും എല്ലാവ​രും കേൾക്കെ വെളിപ്പെ​ടു​ത്തി. 48 എന്നാൽ യേശു ആ സ്‌ത്രീയോ​ടു പറഞ്ഞു: “മകളേ, നിന്റെ വിശ്വാ​സ​മാ​ണു നിന്നെ സുഖ​പ്പെ​ടു​ത്തി​യത്‌. സമാധാ​നത്തോ​ടെ പൊയ്‌ക്കൊ​ള്ളൂ.”+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക