-
മർക്കോസ് 7:18-23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
18 യേശു അവരോടു പറഞ്ഞു: “നിങ്ങൾക്കും അവരെപ്പോലെ മനസ്സിലാക്കാൻ പ്രാപ്തിയില്ലെന്നോ? പുറത്തുനിന്ന് ഒരാളുടെ ഉള്ളിലേക്കു പോകുന്നതൊന്നും അയാളെ അശുദ്ധനാക്കുന്നില്ലെന്നു നിങ്ങൾക്ക് അറിയില്ലേ? 19 കാരണം, അത് അയാളുടെ ഹൃദയത്തിലേക്കല്ല, വയറ്റിലേക്കാണു പോകുന്നത്. പിന്നെ അതു വയറ്റിൽനിന്ന് പുറത്തേക്കു പോകുന്നു.” എല്ലാ ആഹാരവും ശുദ്ധമാണെന്ന് അങ്ങനെ യേശു വ്യക്തമാക്കി. 20 പിന്നെ യേശു പറഞ്ഞു: “ഒരാളുടെ ഉള്ളിൽനിന്ന് പുറത്തേക്കു വരുന്നതാണ് അയാളെ അശുദ്ധനാക്കുന്നത്.+ 21 കാരണം ഉള്ളിൽനിന്ന്, മനുഷ്യരുടെ ഹൃദയത്തിൽനിന്നാണ്,+ ഹാനികരമായ ചിന്തകൾ, അതായത് ലൈംഗിക അധാർമികത,* മോഷണം, കൊലപാതകം, 22 വ്യഭിചാരം, അത്യാഗ്രഹം, ദുഷ്ടത, വഞ്ചന, ധിക്കാരത്തോടെയുള്ള പെരുമാറ്റം,* അസൂയയുള്ള കണ്ണ്, ദൈവനിന്ദ, ധാർഷ്ട്യം, വിഡ്ഢിത്തം എന്നിവയെല്ലാം ഉണ്ടാകുന്നത്. 23 ഈ ചീത്ത കാര്യങ്ങളെല്ലാം ഉള്ളിൽനിന്ന് പുറപ്പെട്ട് മനുഷ്യനെ അശുദ്ധനാക്കുന്നു.”
-