-
മർക്കോസ് 7:25-30വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
25 അശുദ്ധാത്മാവ്* ബാധിച്ച ഒരു കൊച്ചുപെൺകുട്ടിയുടെ അമ്മ യേശുവിനെക്കുറിച്ച് കേട്ട ഉടനെ അവിടെ വന്ന് യേശുവിന്റെ കാൽക്കൽ വീണു.+ 26 ആ സ്ത്രീ സിറിയൻ ഫൊയ്നിക്യ ദേശത്തുനിന്നുള്ള* ഒരു ഗ്രീക്കുകാരിയായിരുന്നു. തന്റെ മകളിൽനിന്ന് ഭൂതത്തെ പുറത്താക്കാൻ ആ സ്ത്രീ യേശുവിനോടു വീണ്ടുംവീണ്ടും അപേക്ഷിച്ചു. 27 എന്നാൽ യേശു, “ആദ്യം മക്കളുടെ വയറു നിറയട്ടെ. മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ”+ എന്നു പറഞ്ഞു: 28 അപ്പോൾ ആ സ്ത്രീ പറഞ്ഞു: “അങ്ങ് പറഞ്ഞതു ശരിയാണ് യജമാനനേ. പക്ഷേ, മേശയുടെ കീഴെയുള്ള നായ്ക്കുട്ടികളും കുഞ്ഞുങ്ങളുടെ കൈയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ.” 29 യേശു സ്ത്രീയോടു പറഞ്ഞു: “നീ ഇങ്ങനെയൊരു മറുപടി പറഞ്ഞല്ലോ. പൊയ്ക്കൊള്ളൂ. ഭൂതം നിന്റെ മകളെ വിട്ട് പോയിരിക്കുന്നു.”+ 30 സ്ത്രീ വീട്ടിൽ ചെന്നപ്പോൾ കുട്ടി കിടക്കയിൽ കിടക്കുന്നതു കണ്ടു. ഭൂതം അവളെ വിട്ട് പോയിരുന്നു.+
-