-
മത്തായി 15:22-28വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 അപ്പോൾ ആ പ്രദേശത്തുനിന്നുള്ള ഒരു ഫൊയ്നിക്യക്കാരി വന്ന് യേശുവിനോട് ഉറക്കെ വിളിച്ചുപറഞ്ഞു: “കർത്താവേ, ദാവീദുപുത്രാ, എന്നോടു കരുണ കാണിക്കണേ. എന്റെ മകൾക്കു കടുത്ത ഭൂതോപദ്രവം ഉണ്ടാകുന്നു.”+ 23 യേശു പക്ഷേ ആ സ്ത്രീയോട് ഒന്നും പറഞ്ഞില്ല. അതുകൊണ്ട് ശിഷ്യന്മാർ അടുത്ത് വന്ന് യേശുവിനോട്, “ആ സ്‌ത്രീ അതുതന്നെ പറഞ്ഞുകൊണ്ട് നമ്മുടെ പിന്നാലെ വരുന്നു; അവരെ പറഞ്ഞയയ്ക്കണേ” എന്ന് അപേക്ഷിച്ചു. 24 അപ്പോൾ യേശു, “ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്തേക്കു മാത്രമാണ് എന്നെ അയച്ചിരിക്കുന്നത്”+ എന്നു പറഞ്ഞു. 25 എന്നാൽ ആ സ്‌ത്രീ താണുവണങ്ങിക്കൊണ്ട് യേശുവിനോട്, “കർത്താവേ, എന്നെ സഹായിക്കണേ” എന്നു യാചിച്ചു. 26 യേശുവോ, “മക്കളുടെ അപ്പം എടുത്ത് നായ്ക്കുട്ടികൾക്ക് ഇട്ടുകൊടുക്കുന്നതു ശരിയല്ലല്ലോ” എന്നു പറഞ്ഞു. 27 അപ്പോൾ ആ സ്‌ത്രീ, “അങ്ങ് പറഞ്ഞതു ശരിയാണു കർത്താവേ. പക്ഷേ നായ്ക്കുട്ടികളും യജമാനന്റെ മേശയിൽനിന്ന് വീഴുന്ന അപ്പക്കഷണങ്ങൾ തിന്നാറുണ്ടല്ലോ”+ എന്നു പറഞ്ഞു. 28 അപ്പോൾ യേശു, “നിന്റെ വിശ്വാസം അപാരം! നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു സംഭവിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾത്തന്നെ ആ സ്ത്രീയുടെ മകൾ സുഖം പ്രാപിച്ചു.
-