5 ഈ 12 പേരെ യേശു അയച്ചു. അവർക്ക് ഈ നിർദേശങ്ങളും കൊടുത്തു:+ “ജൂതന്മാരല്ലാത്തവരുടെ പ്രദേശത്തേക്കു പോകുകയോ ശമര്യയിലെ ഏതെങ്കിലും നഗരത്തിൽ കടക്കുകയോ അരുത്;+6 പകരം ഇസ്രായേൽഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുത്ത് മാത്രം പോകുക.+
26 ദൈവം തന്റെ ദാസനെ എഴുന്നേൽപ്പിച്ചപ്പോൾ നിങ്ങളുടെ അടുത്തേക്കാണ് ആദ്യം അയച്ചത്.+ നിങ്ങളെ ഓരോരുത്തരെയും ദുഷ്ടതകളിൽനിന്ന് പിന്തിരിപ്പിച്ച് അനുഗ്രഹിക്കാൻവേണ്ടിയാണു ദൈവം അങ്ങനെ ചെയ്തത്.”
46 അപ്പോൾ പൗലോസും ബർന്നബാസും ധൈര്യത്തോടെ അവരോട് ഇങ്ങനെ പറഞ്ഞു: “ദൈവവചനം ആദ്യം നിങ്ങളോടു പ്രസംഗിക്കേണ്ടത് ആവശ്യമായിരുന്നു.+ എന്നാൽ നിങ്ങൾ ഇതാ, അതു തള്ളിക്കളഞ്ഞ് നിത്യജീവനു യോഗ്യരല്ലെന്നു തെളിയിച്ചിരിക്കുന്നു. അതുകൊണ്ട് ഞങ്ങൾ ജനതകളിലേക്കു തിരിയുകയാണ്.+
8 ഞാൻ പറയുന്നു: ദൈവം സത്യവാനാണെന്നു സാക്ഷ്യപ്പെടുത്താൻ ക്രിസ്തു, പരിച്ഛേദനയേറ്റവരുടെ*+ ശുശ്രൂഷകനായിത്തീർന്നു. അവരുടെ പൂർവികരോടു ദൈവം ചെയ്ത വാഗ്ദാനങ്ങൾക്ക്+ ഉറപ്പുകൊടുക്കാനും