-
സംഖ്യ 15:38, 39വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
38 “നീ ഇസ്രായേല്യരോട് അവരുടെ വസ്ത്രത്തിന്റെ താഴത്തെ വിളുമ്പിൽ തൊങ്ങലുകൾ പിടിപ്പിക്കാൻ പറയണം. തലമുറതോറും അവർ അതു ചെയ്യണം. താഴത്തെ വിളുമ്പിലെ തൊങ്ങലുകളുടെ മുകളിലായി വസ്ത്രത്തിൽ അവർ ഒരു നീലച്ചരടും പിടിപ്പിക്കണം.+ 39 ‘തൊങ്ങലുകൾ കാണുമ്പോൾ നിങ്ങൾ യഹോവയുടെ കല്പനകളെല്ലാം ഓർക്കുകയും അനുസരിക്കുകയും ചെയ്യാനായി അവ പിടിപ്പിക്കണം.+ നിങ്ങൾ നിങ്ങളുടെ ഹൃദയങ്ങളെയും കണ്ണുകളെയും അനുസരിച്ച് നടക്കരുത്. അവ നിങ്ങളെ ആത്മീയവേശ്യാവൃത്തിയിലേക്കാണു നയിക്കുക.+
-