-
1 രാജാക്കന്മാർ 9:7, 8വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 ഇസ്രായേലിനു കൊടുത്ത ദേശത്തുനിന്ന് ഞാൻ അവരെ ഇല്ലാതാക്കും.+ എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ച ഈ ഭവനം എന്റെ കൺമുന്നിൽനിന്ന് നീക്കിക്കളയുകയും ചെയ്യും.+ അങ്ങനെ എല്ലാ ജനങ്ങൾക്കുമിടയിൽ ഇസ്രായേൽ നിന്ദയ്ക്കും* പരിഹാസത്തിനും പാത്രമാകും.+ 8 ഈ ഭവനം നാശകൂമ്പാരമായിത്തീരും.+ അതിന് അടുത്തുകൂടി പോകുന്നവർ അത്ഭുതസ്തബ്ധരാകുകയും അതിശയത്തോടെ തല കുലുക്കിക്കൊണ്ട്,* ‘യഹോവ എന്തിനാണ് ഈ ദേശത്തോടും ഈ ഭവനത്തോടും ഇങ്ങനെ ചെയ്തത്’ എന്നു ചോദിക്കുകയും ചെയ്യും.+
-
-
മത്തായി 21:43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 അതുകൊണ്ട് ദൈവരാജ്യം നിങ്ങളിൽനിന്ന് എടുത്ത് ഫലം കായ്ക്കുന്ന ഒരു ജനതയ്ക്കു കൊടുക്കുമെന്നു ഞാൻ നിങ്ങളോടു പറയുന്നു.
-