-
മർക്കോസ് 15:16-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
16 പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയുടെ നടുമുറ്റത്തേക്കു കൊണ്ടുപോയി. അവർ പട്ടാളത്തെ മുഴുവനും വിളിച്ചുകൂട്ടി.+ 17 അവർ യേശുവിനെ പർപ്പിൾ നിറത്തിലുള്ള വസ്‌ത്രം ധരിപ്പിച്ചു, ഒരു മുൾക്കിരീടം മെടഞ്ഞ് തലയിൽ വെച്ചു. 18 “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!”*+ എന്ന് അവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 19 ഈറ്റത്തണ്ടുകൊണ്ട് അവർ യേശുവിന്റെ തലയ്‌ക്ക് അടിച്ചു. അവർ യേശുവിന്റെ മേൽ തുപ്പുകയും മുട്ടുകുത്തി യേശുവിനെ വണങ്ങുകയും ചെയ്‌തു. 20 ഇങ്ങനെ കളിയാക്കിയിട്ട് അവർ പർപ്പിൾ നിറത്തിലുള്ള ആ വസ്‌ത്രം അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ സ്തംഭത്തിൽ തറയ്‌ക്കാൻ കൊണ്ടുപോയി.+
-