-
മർക്കോസ് 15:29-32വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
29 അതിലേ കടന്നുപോയവർ തലകുലുക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ 30 നിന്നെത്തന്നെ രക്ഷിക്ക്. ദണ്ഡനസ്‌തംഭത്തിൽനിന്ന് ഇറങ്ങിവാ.” 31 അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട് തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല!+ 32 ഇസ്രായേലിന്റെ രാജാവായ ക്രിസ്‌തു ദണ്ഡനസ്‌തംഭത്തിൽനിന്ന്* ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.”+ യേശുവിന്റെ ഇരുവശത്തും സ്തംഭത്തിൽ കിടന്നവർപോലും യേശുവിനെ നിന്ദിച്ചു.+
-