-
മത്തായി 27:39-42വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അതുവഴി കടന്നുപോയവർ തല കുലുക്കിക്കൊണ്ട്+ 40 ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ, ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ നിന്നെത്തന്നെ രക്ഷിക്ക്! നീ ഒരു ദൈവപുത്രനാണെങ്കിൽ ദണ്ഡനസ്‌തംഭത്തിൽനിന്ന്* ഇറങ്ങിവാ.”+ 41 അങ്ങനെതന്നെ മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരുടെയും മൂപ്പന്മാരുടെയും കൂടെക്കൂടി യേശുവിനെ കളിയാക്കി. അവർ പറഞ്ഞു:+ 42 “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. പക്ഷേ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല! ഇസ്രായേലിന്റെ രാജാവാണുപോലും.+ ഇവൻ ദണ്ഡനസ്‌തംഭത്തിൽനിന്ന്* ഇറങ്ങിവരട്ടെ; എങ്കിൽ ഇവനിൽ വിശ്വസിക്കാം.
-