-
മർക്കോസ് 15:42, 43വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
42 അപ്പോൾത്തന്നെ വൈകുന്നേരമായതുകൊണ്ടും ശബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആയതുകൊണ്ടും, 43 അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്.
-
-
ലൂക്കോസ് 23:50-53വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 യോസേഫ് എന്നു പേരുള്ള നല്ലവനും നീതിമാനും ആയ ഒരാളുണ്ടായിരുന്നു.+ അദ്ദേഹം ന്യായാധിപസഭയിലെ ഒരു അംഗമായിരുന്നു. 51 (യോസേഫ് അവരുടെ കുടിലപദ്ധതിയെയും പ്രവൃത്തിയെയും അനുകൂലിച്ച് വോട്ടു ചെയ്തില്ലായിരുന്നു.) യഹൂദ്യരുടെ ഒരു നഗരമായ അരിമഥ്യയിൽനിന്നുള്ള യോസേഫ് ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്നയാളാണ്. 52 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു. 53 അതു താഴെ ഇറക്കി+ മേന്മയേറിയ ഒരു ലിനൻതുണിയിൽ പൊതിഞ്ഞ്, പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ അതുവരെ ആരെയും അതിൽ അടക്കിയിട്ടില്ലായിരുന്നു.
-