-
മത്തായി 27:57-60വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
57 വൈകുന്നേരമായപ്പോൾ യോസേഫ് എന്നു പേരുള്ള അരിമഥ്യക്കാരനായ ഒരു ധനികൻ അവിടെ എത്തി. അദ്ദേഹവും യേശുവിന്റെ ഒരു ശിഷ്യനായിത്തീർന്നിരുന്നു.+ 58 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ അത് യോസേഫിനു വിട്ടുകൊടുക്കാൻ പീലാത്തൊസ് കല്പിച്ചു.+ 59 യോസേഫ് മൃതദേഹം വൃത്തിയുള്ള മേത്തരം ലിനൻതുണിയിൽ പൊതിഞ്ഞ്,+ 60 താൻ പാറയിൽ വെട്ടിച്ചിരുന്ന ഒരു പുതിയ കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ല് ഉരുട്ടിവെച്ചിട്ട് യോസേഫ് അവിടെനിന്ന് പോയി.
-
-
മർക്കോസ് 15:43-46വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
43 അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്. 44 എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാത്തൊസ് ഓർത്തു. അതുകൊണ്ട് പീലാത്തൊസ് സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചോ എന്ന് അന്വേഷിച്ചു. 45 അയാളോടു ചോദിച്ച് ഉറപ്പാക്കിയശേഷം പീലാത്തൊസ് ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46 പിന്നെ യോസേഫ് മേന്മയേറിയ ലിനൻതുണി വാങ്ങി. എന്നിട്ട് യേശുവിനെ താഴെ ഇറക്കി അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു കല്ലും ഉരുട്ടിവെച്ചു.+
-