-
ആവർത്തനം 21:22, 23വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 “ഒരാൾ മരണശിക്ഷ അർഹിക്കുന്ന ഒരു പാപം ചെയ്തിട്ട് നിങ്ങൾ അയാളെ കൊന്ന്+ സ്തംഭത്തിൽ തൂക്കിയാൽ+ 23 അയാളുടെ ശവശരീരം രാത്രി മുഴുവൻ സ്തംഭത്തിൽ കിടക്കരുത്.+ അന്നേ ദിവസംതന്നെ നിങ്ങൾ അയാളെ അടക്കം ചെയ്യണം. കാരണം സ്തംഭത്തിൽ തൂക്കപ്പെടുന്നവൻ ദൈവത്താൽ ശപിക്കപ്പെട്ടവനാണ്.+ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി തരുന്ന ദേശം നിങ്ങൾ അശുദ്ധമാക്കരുത്.+
-
-
ലൂക്കോസ് 23:50-52വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
50 യോസേഫ് എന്നു പേരുള്ള നല്ലവനും നീതിമാനും ആയ ഒരാളുണ്ടായിരുന്നു.+ അദ്ദേഹം ന്യായാധിപസഭയിലെ ഒരു അംഗമായിരുന്നു. 51 (യോസേഫ് അവരുടെ കുടിലപദ്ധതിയെയും പ്രവൃത്തിയെയും അനുകൂലിച്ച് വോട്ടു ചെയ്തില്ലായിരുന്നു.) യഹൂദ്യരുടെ ഒരു നഗരമായ അരിമഥ്യയിൽനിന്നുള്ള യോസേഫ് ദൈവരാജ്യത്തിനുവേണ്ടി കാത്തിരുന്നയാളാണ്. 52 യോസേഫ് പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.
-