-
മത്തായി 15:15-20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
15 പത്രോസ് യേശുവിനോട്, “ആ ദൃഷ്ടാന്തം ഞങ്ങൾക്കു വിശദീകരിച്ചുതരാമോ” എന്നു ചോദിച്ചു. 16 അപ്പോൾ യേശു പറഞ്ഞു: “ഇത്രയൊക്കെയായിട്ടും നിങ്ങൾക്കും മനസ്സിലാകുന്നില്ലെന്നോ!+ 17 വായിലേക്കു പോകുന്നതെന്തും വയറ്റിൽ ചെന്നിട്ട് പുറത്തേക്കു പോകുമെന്നു നിങ്ങൾക്ക് അറിയില്ലേ? 18 എന്നാൽ വായിൽനിന്ന് വരുന്നതെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്. അതാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്.+ 19 ഉദാഹരണത്തിന്, ദുഷ്ടചിന്തകൾ, അതായത് കൊലപാതകം, വ്യഭിചാരം, ലൈംഗിക അധാർമികത,* മോഷണം, കള്ളസാക്ഷ്യം, ദൈവനിന്ദ എന്നിവയെല്ലാം ഹൃദയത്തിൽനിന്നാണു വരുന്നത്.+ 20 ഇവയാണ് ഒരു മനുഷ്യനെ അശുദ്ധനാക്കുന്നത്. അല്ലാതെ കഴുകാത്ത കൈകൊണ്ട്* ഭക്ഷണം കഴിക്കുന്നതല്ല.”
-