-
ലൂക്കോസ് 23:20-25വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
20 യേശുവിനെ വിട്ടയയ്ക്കാനുള്ള ആഗ്രഹംകൊണ്ട് പീലാത്തൊസ് വീണ്ടും അവരോടു സംസാരിച്ചുനോക്കി.+ 21 എന്നാൽ അവർ, “അവനെ സ്‌തംഭത്തിലേറ്റ്! അവനെ സ്‌തംഭത്തിലേറ്റ്!” എന്ന് അലറി.+ 22 മൂന്നാമതും പീലാത്തൊസ് അവരോടു പറഞ്ഞു: “എന്തിന്? ഈ മനുഷ്യൻ എന്തു തെറ്റു ചെയ്‌തു? മരണം അർഹിക്കുന്നതൊന്നും ഞാൻ ഇയാളിൽ കാണുന്നില്ല. അതുകൊണ്ട് ഞാൻ ഇയാളെ ശിക്ഷിച്ചിട്ട് വിട്ടയയ്ക്കുകയാണ്.” 23 അപ്പോൾ, അവർ യേശുവിനെ വധിക്കണമെന്നു* ശഠിച്ചുകൊണ്ട് വല്ലാതെ ബഹളം വെക്കാൻതുടങ്ങി.+ ഒടുവിൽ അതു ഫലം കണ്ടു. 24 അവർ ആവശ്യപ്പെടുന്നതുപോലെ നടക്കട്ടെ എന്നു പീലാത്തൊസ് വിധിച്ചു. 25 കലാപത്തിന്റെയും കൊലപാതകത്തിന്റെയും പേരിൽ ജയിലിലാക്കിയിരുന്നവനെ അവർ ആവശ്യപ്പെട്ടതുപോലെ പീലാത്തൊസ് വിട്ടയച്ചു. എന്നാൽ യേശുവിനെ അവരുടെ ഇഷ്ടത്തിനു വിട്ടുകൊടുത്തു.
-