-
മത്തായി 27:22-26വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
22 പീലാത്തൊസ് അവരോട്, “അങ്ങനെയെങ്കിൽ ക്രിസ്‌തു എന്നു വിളിക്കുന്ന യേശുവിനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു. “അവനെ സ്തംഭത്തിലേറ്റ്!” എന്ന് അവർ ഒന്നടങ്കം വിളിച്ചുപറഞ്ഞു.+ 23 “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്” എന്നു പീലാത്തൊസ് ചോദിച്ചു. എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!” എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.+
24 ലഹളയുണ്ടാകുമെന്നല്ലാതെ മറ്റു പ്രയോജനമൊന്നുമില്ലെന്നു കണ്ടപ്പോൾ പീലാത്തൊസ് വെള്ളം എടുത്ത് ജനത്തിന്റെ മുന്നിൽവെച്ച് കൈ കഴുകിക്കൊണ്ട് പറഞ്ഞു: “ഈ മനുഷ്യന്റെ രക്തത്തിൽ എനിക്കു പങ്കില്ല. നിങ്ങൾതന്നെ ഈ കുറ്റം ഏറ്റുകൊള്ളണം!” 25 അപ്പോൾ ജനം മുഴുവൻ, “അവന്റെ രക്തം ഞങ്ങളുടെ മേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ” എന്നു പറഞ്ഞു.+ 26 തുടർന്ന് പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെ ചാട്ടയ്‌ക്ക് അടിപ്പിച്ചശേഷം+ സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
-
-
മർക്കോസ് 15:12-15വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
12 പീലാത്തൊസ് പിന്നെയും അവരോട്, “അങ്ങനെയെങ്കിൽ ജൂതന്മാരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു.+ 13 “അവനെ സ്തംഭത്തിലേറ്റ്!”+ എന്നു വീണ്ടും അവർ അലറി. 14 എന്നാൽ പീലാത്തൊസ് അവരോടു ചോദിച്ചു: “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്‌തത്?” എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!”+ എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 15 ഒടുവിൽ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻവേണ്ടി പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്‌ക്ക് അടിപ്പിച്ചു.+ എന്നിട്ട് സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
-