-
മത്തായി 27:46-49വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
46 ഏകദേശം ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത്” എന്നാണ് അതിന്റെ അർഥം.+ 47 ഇതു കേട്ട്, അരികെ നിന്നിരുന്ന ചിലർ, “ഇവൻ ഏലിയയെ വിളിക്കുകയാണ്” എന്നു പറഞ്ഞു.+ 48 ഉടനെ അവരിൽ ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുത്തു.+ 49 അപ്പോൾ മറ്റുള്ളവർ, “നിൽക്ക്, അവനെ രക്ഷിക്കാൻ ഏലിയ വരുമോ എന്നു നോക്കാം” എന്നു പറഞ്ഞു.
-