-
യോഹന്നാൻ 13:3-5വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 പിതാവ് എല്ലാം തന്റെ കൈയിൽ തന്നിരിക്കുന്നെന്നും ദൈവത്തിന്റെ അടുത്തുനിന്ന് വന്ന താൻ ദൈവത്തിന്റെ അടുത്തേക്കുതന്നെ പോകുന്നെന്നും അറിയാമായിരുന്ന യേശു,+ 4 അത്താഴത്തിന് ഇടയിൽ എഴുന്നേറ്റ് പുറങ്കുപ്പായം അഴിച്ചുവെച്ച് ഒരു തോർത്ത് എടുത്ത് അരയിൽ ചുറ്റി.+ 5 പിന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് ശിഷ്യന്മാരുടെ കാലു* കഴുകി അരയിൽ ചുറ്റിയിരുന്ന തോർത്തുകൊണ്ട് തുടയ്ക്കാൻതുടങ്ങി.
-
-
ഫിലിപ്പിയർ 2:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ക്രിസ്‌തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവംതന്നെയാണു നിങ്ങൾക്കും വേണ്ടത്.+ 6 ക്രിസ്‌തു ദൈവസ്വരൂപത്തിലായിരുന്നിട്ടും+ ദൈവത്തോടു തുല്യനാകാൻ ശ്രമിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലും ചെയ്യാതെ+ 7 തനിക്കുള്ളതെല്ലാം ഉപേക്ഷിച്ച് ഒരു അടിമയുടെ രൂപം എടുത്ത്+ മനുഷ്യനായിത്തീർന്നു.*+
-