വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ആവർത്തനം 18:18
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 18 അവർക്കുവേണ്ടി ഞാൻ നിന്നെ​പ്പോ​ലെ ഒരു പ്രവാ​ച​കനെ അവരുടെ സഹോ​ദ​ര​ന്മാർക്കി​ട​യിൽനിന്ന്‌ എഴു​ന്നേൽപ്പി​ക്കും.+ ഞാൻ എന്റെ വചനങ്ങൾ ആ പ്രവാ​ച​കന്റെ നാവിൽ വെക്കും;+ ഞാൻ അവനോ​ടു കല്‌പി​ക്കു​ന്ന​തെ​ല്ലാം അവൻ അവരെ അറിയി​ക്കും.+

  • ലൂക്കോസ്‌ 7:15, 16
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 15 മരിച്ചവൻ അപ്പോൾ എഴു​ന്നേറ്റ്‌ ഇരുന്ന്‌ സംസാ​രി​ക്കാൻതു​ടങ്ങി. യേശു അവനെ അവന്റെ അമ്മയെ ഏൽപ്പിച്ചു.+ 16 അവരെല്ലാം ആകെ ഭയന്നുപോ​യി. “മഹാനായ ഒരു പ്രവാ​ചകൻ നമുക്കി​ട​യിൽ വന്നിരി​ക്കു​ന്നു”+ എന്നും “ദൈവം തന്റെ ജനത്തിനു നേരെ ശ്രദ്ധ തിരി​ച്ചി​രി​ക്കു​ന്നു”+ എന്നും പറഞ്ഞു​കൊ​ണ്ട്‌ അവർ ദൈവത്തെ സ്‌തു​തി​ക്കാൻതു​ടങ്ങി.

  • യോഹന്നാൻ 3:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അയാൾ രാത്രി​യിൽ യേശു​വി​ന്റെ അടുത്ത്‌ വന്ന്‌+ പറഞ്ഞു: “റബ്ബീ,+ അങ്ങ്‌ ദൈവ​ത്തി​ന്റെ അടുത്തു​നിന്ന്‌ വന്ന ഗുരു​വാണെന്നു ഞങ്ങൾക്ക്‌ അറിയാം. കാരണം, ദൈവം കൂടെയില്ലാതെ+ ഇതു​പോ​ലുള്ള അടയാളങ്ങൾ+ ചെയ്യാൻ ആർക്കും കഴിയില്ല.”

  • യോഹന്നാൻ 6:14
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 14 യേശു ചെയ്‌ത അടയാളം കണ്ടപ്പോൾ, “ലോക​ത്തേക്കു വരാനി​രുന്ന പ്രവാ​ചകൻ ഇദ്ദേഹം​തന്നെ”+ എന്ന്‌ ആളുകൾ പറയാൻതു​ടങ്ങി.

  • പ്രവൃത്തികൾ 2:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “ഇസ്രാ​യേൽപു​രു​ഷ​ന്മാ​രേ, ഇതു കേൾക്കുക: നിങ്ങൾക്ക്‌ അറിയാ​വു​ന്ന​തു​പോ​ലെ, നസറെ​ത്തു​കാ​ര​നായ യേശു എന്ന മനുഷ്യ​നെ ഉപയോ​ഗിച്ച്‌ ദൈവം നിങ്ങൾക്കി​ട​യിൽ അത്ഭുത​ങ്ങ​ളും അടയാ​ള​ങ്ങ​ളും മഹത്തായ കാര്യ​ങ്ങ​ളും ചെയ്‌തു.+ അങ്ങനെ യേശു​വി​നെ അയച്ചതു താനാ​ണെന്നു ദൈവം നിങ്ങൾക്കു വെളി​പ്പെ​ടു​ത്തി​ത്തന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക