-
മത്തായി 26:14-16വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്‌കര്യോത്ത്+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത് ചെന്ന്, 15 “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക് എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്+ തരാമെന്ന് അവർ യൂദാസുമായി പറഞ്ഞൊത്തു. 16 അപ്പോൾമുതൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ് തക്കംനോക്കി നടന്നു.
-
-
മർക്കോസ് 14:10, 11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ് ഈസ്‌കര്യോത്ത് യേശുവിനെ ഒറ്റിക്കൊടുക്കാമെന്നു പറഞ്ഞ് മുഖ്യപുരോഹിതന്മാരുടെ അടുത്ത് ചെന്നു.+ 11 അതു കേട്ടപ്പോൾ അവർക്കു വലിയ സന്തോഷമായി. യൂദാസിന് അവർ പണം*+ കൊടുക്കാമെന്നു പറഞ്ഞു. അങ്ങനെ, യൂദാസ് യേശുവിനെ ഒറ്റിക്കൊടുക്കാൻ തക്കംനോക്കി നടന്നു.
-