-
2 ദിനവൃത്താന്തം 6:32, 33വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
32 “അങ്ങയുടെ ജനമായ ഇസ്രായേലിന്റെ ഭാഗമല്ലാത്ത ഒരു അന്യദേശക്കാരൻ അങ്ങയുടെ ശ്രേഷ്‌ഠനാമവും*+ ബലമുള്ള കൈയും നീട്ടിയ കരവും നിമിത്തം ദൂരദേശത്തുനിന്ന് വന്ന് ഈ ഭവനത്തിനു നേരെ നിന്ന് പ്രാർഥിച്ചാൽ+ 33 അങ്ങ് അങ്ങയുടെ വാസസ്ഥലമായ സ്വർഗത്തിൽനിന്ന് കേട്ട് അയാൾ ചോദിക്കുന്നതെല്ലാം ചെയ്തുകൊടുക്കേണമേ. അപ്പോൾ അങ്ങയുടെ ജനമായ ഇസ്രായേലിനെപ്പോലെ ഭൂമിയിലെ ജനങ്ങൾ മുഴുവൻ അങ്ങയുടെ പേര് അറിയുകയും അങ്ങയെ ഭയപ്പെടുകയും ചെയ്യും.+ മാത്രമല്ല ഞാൻ പണിത ഈ ഭവനത്തിന്മേൽ അങ്ങയുടെ പേര് വിളിക്കപ്പെട്ടിരിക്കുന്നു എന്നും അവർ മനസ്സിലാക്കും.
-