-
പുറപ്പാട് 12:48വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
48 നിന്റെകൂടെ താമസിക്കുന്ന ഏതെങ്കിലും വിദേശി യഹോവയ്‌ക്കു പെസഹ ആഘോഷിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അയാൾക്കുള്ള ആണിന്റെയെല്ലാം അഗ്രചർമം പരിച്ഛേദന ചെയ്യണം. അപ്പോൾ മാത്രമേ അയാൾക്ക് അത് ആഘോഷിക്കാനാകൂ; അയാൾ ഒരു സ്വദേശിയെപ്പോലെയാകും. എന്നാൽ അഗ്രചർമം പരിച്ഛേദന ചെയ്യാത്ത ഒരാളും അതിൽനിന്ന് കഴിക്കരുത്.+
-
-
യശയ്യ 56:6, 7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
6 യഹോവയ്‌ക്കു ശുശ്രൂഷ ചെയ്യാനും യഹോവയുടെ നാമത്തെ സ്‌നേഹിക്കാനും+
ദൈവത്തിന്റെ ദാസരാകാനും വേണ്ടി
ദൈവത്തിന്റെ അടുത്ത് വന്നിരിക്കുന്ന അന്യദേശക്കാരെയെല്ലാം,
അതെ, ശബത്ത് അശുദ്ധമാക്കാതെ അത് ആചരിക്കുകയും
എന്റെ ഉടമ്പടിയോടു പറ്റിനിൽക്കുകയും ചെയ്യുന്ന അന്യദേശക്കാരെയെല്ലാം,
7 ഞാൻ എന്റെ വിശുദ്ധപർവതത്തിലേക്കു കൊണ്ടുവരും,+
എന്റെ പ്രാർഥനാലയത്തിൽ അവർക്കും ആഹ്ലാദം നൽകും.
അവരുടെ സമ്പൂർണദഹനയാഗങ്ങളും ബലികളും എന്റെ യാഗപീഠത്തിൽ ഞാൻ സ്വീകരിക്കും.
എന്റെ ഭവനം സകല ജനതകളുടെയും പ്രാർഥനാലയം എന്ന് അറിയപ്പെടും.”+
-