15 അതുകൊണ്ട്, ജനമെല്ലാം ഗിൽഗാലിലേക്കു പോയി. അവിടെ, യഹോവയുടെ സന്നിധിയിൽവെച്ച് അവർ ശൗലിനെ രാജാവാക്കി. തുടർന്ന്, അവർ യഹോവയുടെ സന്നിധിയിൽ സഹഭോജനബലികൾ അർപ്പിച്ചു.+ വലിയ സന്തോഷത്തിലായ ശൗലും ഇസ്രായേല്യരും അന്നു ശരിക്കും ആഘോഷിച്ചു.+