-
1 രാജാക്കന്മാർ 1:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 സാദോക്ക് പുരോഹിതൻ കൂടാരത്തിൽനിന്ന്+ തൈലക്കൊമ്പ്+ എടുത്ത് ശലോമോനെ അഭിഷേകം ചെയ്തു.+ അപ്പോൾ അവർ കൊമ്പു വിളിച്ചു. ജനം മുഴുവൻ, “ശലോമോൻ രാജാവ് നീണാൾ വാഴട്ടെ!” എന്ന് ആർത്തുവിളിച്ചു. 40 പിന്നെ അവരെല്ലാം കുഴൽ ഊതി, വലിയ സന്തോഷത്തോടെ ശലോമോനെ അനുഗമിച്ചു. ഭൂമി പിളരുംവിധം അവരുടെ ആരവം മുഴങ്ങി.+
-
-
2 രാജാക്കന്മാർ 11:14വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
14 അപ്പോൾ അതാ, ആചാരപ്രകാരം രാജാവ് തൂണിന് അരികെ നിൽക്കുന്നു!+ പ്രമാണിമാരും കാഹളം ഊതുന്നവരും+ രാജാവിന്റെ അടുത്ത് നിൽക്കുന്നുണ്ടായിരുന്നു. ദേശത്തെ ജനം മുഴുവൻ സന്തോഷിച്ചാനന്ദിക്കുകയും കാഹളം ഊതുകയും ചെയ്യുന്നു. അതു കണ്ട അഥല്യ വസ്ത്രം കീറിയിട്ട്, “ചതി, കൊടുംചതി!” എന്നു വിളിച്ചുപറഞ്ഞു.
-
-
1 ദിനവൃത്താന്തം 12:39, 40വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
39 അവർ അവിടെ ദാവീദിനോടൊപ്പം തിന്നുകുടിച്ച് മൂന്നു ദിവസം കഴിഞ്ഞു. അവരുടെ സഹോദരന്മാർ അവർക്കുവേണ്ടി ഭക്ഷണം ഒരുക്കി. 40 കൂടാതെ അവരുടെ അടുത്തുള്ളവരും ദൂരെ യിസ്സാഖാർ, സെബുലൂൻ, നഫ്താലി എന്നിവിടങ്ങളിലുള്ളവരും കഴുതകളുടെയും ഒട്ടകങ്ങളുടെയും കോവർകഴുതകളുടെയും കന്നുകാലികളുടെയും പുറത്ത് ഭക്ഷണവുമായി വന്നു. അവർ വളരെയധികം ധാന്യപ്പൊടിയും അത്തിയടയും* ഉണക്ക മുന്തിരിയും വീഞ്ഞും എണ്ണയും കൊണ്ടുവന്നു; കുറെ ആടുമാടുകളെയും കൊണ്ടുവന്നു. ഇസ്രായേല്യരെല്ലാം ആഹ്ലാദത്തിമിർപ്പിലായിരുന്നു.
-