-
പ്രവൃത്തികൾ 28:3-6വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
3 എന്നാൽ പൗലോസ് ഒരു കെട്ട് ചുള്ളിക്കമ്പുകൾ എടുത്ത് തീയിലിട്ടപ്പോൾ ചൂടേറ്റ് ഒരു അണലി പുറത്ത് ചാടി പൗലോസിന്റെ കൈയിൽ ചുറ്റി. 4 ആ വിഷജന്തു പൗലോസിന്റെ കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ട് അവർ, “ഉറപ്പായും ഇയാൾ ഒരു കൊലപാതകിയാണ്, കടലിൽനിന്ന് രക്ഷപ്പെട്ടിട്ടും നീതി* ഇവനെ വെറുതേ വിട്ടില്ലല്ലോ” എന്നു തമ്മിൽത്തമ്മിൽ പറയാൻതുടങ്ങി. 5 എന്നാൽ പൗലോസ് ആ വിഷജന്തുവിനെ തീയിലേക്കു കുടഞ്ഞിട്ടു; പൗലോസിന് അപകടമൊന്നും സംഭവിച്ചില്ല. 6 പൗലോസിന്റെ ശരീരം നീരുവെച്ച് വീങ്ങുമെന്നോ പൗലോസ് പെട്ടെന്നു മരിച്ചുവീഴുമെന്നോ അവർ കരുതി. എന്നാൽ കുറെ സമയം കഴിഞ്ഞിട്ടും പൗലോസിന് ഒന്നും സംഭവിക്കുന്നില്ല എന്നു കണ്ടപ്പോൾ അവരുടെ മനസ്സുമാറി; പൗലോസ് ഒരു ദൈവമാണെന്ന് അവർ പറയാൻതുടങ്ങി.
-