10പിന്നെ യഹോവ മോശയോടു പറഞ്ഞു: “ഫറവോന്റെ അടുത്ത് ചെല്ലുക. അവന്റെയും അവന്റെ ദാസരുടെയും ഹൃദയം കഠിനമാകാൻ ഞാൻ അനുവദിച്ചിരിക്കുന്നു.+ അങ്ങനെ, എന്റെ ഈ അടയാളങ്ങൾ എനിക്ക് അവന്റെ മുന്നിൽ കാണിക്കാൻ അവസരം കിട്ടും.+
4 അങ്ങനെ ഫറവോന്റെ ഹൃദയം കഠിനമാകാൻ ഞാൻ അനുവദിക്കും.+ അവൻ അവരെ പിന്തുടരും. ഞാനോ ഫറവോനെയും അവന്റെ സൈന്യത്തെയും ഉപയോഗിച്ച് എന്നെ മഹത്ത്വപ്പെടുത്തും.+ ഞാൻ യഹോവ എന്ന് ഈജിപ്തുകാർ നിശ്ചയമായും അറിയും.”+ ഇസ്രായേല്യർ അങ്ങനെതന്നെ ചെയ്തു.