-
എഫെസ്യർ 6:19, 20വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
19 ഞാൻ വായ് തുറക്കുമ്പോൾ, സന്തോഷവാർത്തയുടെ പാവനരഹസ്യം പേടി കൂടാതെ അറിയിക്കാൻ എനിക്കു വാക്കുകൾ കിട്ടേണ്ടതിന് എനിക്കുവേണ്ടിയും പ്രാർഥിക്കുക.+ 20 ആ സന്തോഷവാർത്തയുടെ സ്ഥാനപതിയായി+ ചങ്ങലയിൽ കഴിയുന്ന ഞാൻ ധീരതയോടെ അതിനെക്കുറിച്ച് സംസാരിക്കേണ്ടതാണല്ലോ. അതുകൊണ്ട് നിങ്ങൾ എനിക്കുവേണ്ടി പ്രാർഥിക്കണം.
-
-
ഫിലിപ്പിയർ 1:7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
7 നിങ്ങളെപ്പറ്റി ഇങ്ങനെ ചിന്തിക്കുന്നതു ന്യായമാണ്. കാരണം നിങ്ങളെ എല്ലാവരെയും ഞാൻ എന്റെ ഹൃദയത്തോടു ചേർത്തുവെച്ചിരിക്കുന്നു. ഞാൻ തടവിലായിരുന്നപ്പോഴും+ സന്തോഷവാർത്തയ്ക്കുവേണ്ടി വാദിച്ച് അതു നിയമപരമായി സ്ഥാപിച്ചെടുക്കാൻ+ ശ്രമിച്ചപ്പോഴും നിങ്ങൾ എന്റെകൂടെ നിൽക്കുകയും അങ്ങനെ എന്നോടൊപ്പം ദൈവത്തിന്റെ അനർഹദയയിൽനിന്ന് പ്രയോജനം നേടുകയും ചെയ്തല്ലോ.
-