-
പ്രവൃത്തികൾ 25:10-12വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
10 പൗലോസ് പറഞ്ഞു: “ഞാൻ സീസറിന്റെ ന്യായാസനത്തിനു മുമ്പാകെയാണു നിൽക്കുന്നത്. എന്നെ ന്യായം വിധിക്കേണ്ടത് ഇവിടെവെച്ചാണ്. അങ്ങയ്‌ക്കു നന്നായി അറിയാവുന്നതുപോലെ ജൂതന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല. 11 ഞാൻ മരണശിക്ഷ അർഹിക്കുന്ന എന്തെങ്കിലും കുറ്റം ചെയ്‌തിട്ടുണ്ടെങ്കിൽ+ മരിക്കാൻ എനിക്ക് ഒരു മടിയുമില്ല. എന്നാൽ ഇവർ എനിക്ക് എതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളൊന്നും സത്യമല്ലെങ്കിൽ, ഇവരുടെ കൈയിൽ എന്നെ ഏൽപ്പിക്കാൻ ആർക്കും അധികാരമില്ല. ഞാൻ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ ആഗ്രഹിക്കുന്നു!”+ 12 അപ്പോൾ ഫെസ്തൊസ് ഉപദേശകസമിതിയുമായി ആലോചിച്ചിട്ട്, “നീ സീസറിന്റെ മുമ്പാകെ അപ്പീലിനു പോകാൻ അപേക്ഷിച്ചല്ലോ; അതുകൊണ്ട് സീസറിന്റെ അടുത്തേക്കുതന്നെ നിന്നെ വിടാം” എന്നു പറഞ്ഞു.
-