-
എഫെസ്യർ 3:5-7വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
5 ഈ രഹസ്യം ക്രിസ്തുവിന്റെ വിശുദ്ധരായ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ദൈവാത്മാവിനാൽ ഇപ്പോൾ വെളിപ്പെടുത്തിയതുപോലെ മുൻതലമുറകളിലെ മനുഷ്യർക്കു വെളിപ്പെടുത്തിയിരുന്നില്ല.+ 6 ജനതകളിൽപ്പെട്ടവർ ക്രിസ്തുയേശുവിനോടു യോജിപ്പിൽ, സന്തോഷവാർത്തയാൽ കൂട്ടവകാശികളും ഒരേ ശരീരത്തിലെ അവയവങ്ങളും+ വാഗ്ദാനത്തിൽ നമ്മളോടൊപ്പം ഓഹരിക്കാരും ആകണമെന്നതാണ് ആ രഹസ്യം. 7 ഞാൻ അതിന്റെ ശുശ്രൂഷകനായതു ദൈവത്തിന്റെ സൗജന്യസമ്മാനമായ അനർഹദയ കാരണമാണ്. ദൈവത്തിന്റെ ശക്തിയുടെ പ്രവർത്തനഫലമായാണ് എനിക്ക് അതു കിട്ടിയത്.+
-