3 പിന്നെ മോശ വന്ന് യഹോവയുടെ എല്ലാ വാക്കുകളും എല്ലാ ന്യായത്തീർപ്പുകളും+ ജനത്തെ അറിയിച്ചു. അപ്പോൾ ജനമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു: “യഹോവ കല്പിച്ചിരിക്കുന്നതെല്ലാം ചെയ്യാൻ ഞങ്ങൾ ഒരുക്കമാണ്.”+
8 ഞാൻ അവനോടു നിഗൂഢമായ വാക്കുകളിലല്ല, വ്യക്തമായി, മുഖാമുഖമാണു* സംസാരിക്കുന്നത്.+ യഹോവയുടെ രൂപം കാണുന്നവനാണ് അവൻ. അങ്ങനെയുള്ള എന്റെ ദാസനായ ഈ മോശയ്ക്കെതിരെ സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു?”
25 നിങ്ങളുടെ പൂർവികർ ഈജിപ്ത് ദേശത്തുനിന്ന് പോന്ന അന്നുമുതൽ ഇന്നുവരെ കാര്യങ്ങൾക്ക് ഒരു മാറ്റവുമില്ല.+ അതുകൊണ്ട്, ഞാൻ എന്നും മുടങ്ങാതെ* എന്റെ ദാസന്മാരായ പ്രവാചകന്മാരെ നിങ്ങളുടെ അടുത്തേക്ക് അയച്ചുകൊണ്ടിരുന്നു.+