27 പിന്നെ യേശു ഒരു പാനപാത്രം എടുത്ത് നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തുകൊണ്ട് പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്ന് കുടിക്കൂ.+28 കാരണം, ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണ്.+
25 അത്താഴം കഴിച്ചശേഷം പാനപാത്രം+ എടുത്തും യേശു അതുപോലെതന്നെ ചെയ്തു. യേശു പറഞ്ഞു: “ഈ പാനപാത്രം എന്റെ രക്തത്തിന്റെ അടിസ്ഥാനത്തിലുള്ള പുതിയ ഉടമ്പടിയുടെ+ പ്രതീകമാണ്.+ ഇതു കുടിക്കുമ്പോഴൊക്കെ എന്റെ ഓർമയ്ക്കായി ഇതു ചെയ്യുക.”+
6 എന്നാൽ ഇപ്പോൾ യേശുവിനു ലഭിച്ചിരിക്കുന്നതു മറ്റു പുരോഹിതന്മാർ ചെയ്തതിനെക്കാൾ മികച്ച ഒരു ശുശ്രൂഷയാണ്.* കാരണം യേശു കൂടുതൽ ശ്രേഷ്ഠമായ ഒരു ഉടമ്പടിയുടെ+ മധ്യസ്ഥനാണ്.+ ആ ഉടമ്പടി ഏറെ മെച്ചമായ വാഗ്ദാനങ്ങൾകൊണ്ട് നിയമപരമായി ഉറപ്പിച്ചിരിക്കുന്നു.+
15 അതുകൊണ്ടാണ് ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായത്.+ വിളിക്കപ്പെട്ടവരെ ക്രിസ്തു തന്റെ മരണത്തിലൂടെ മോചനവില* നൽകി+ ആദ്യത്തെ ഉടമ്പടിയുടെ കീഴിലെ ലംഘനങ്ങളിൽനിന്ന് വിടുവിച്ചു. അവർക്കു നിത്യാവകാശത്തിന്റെ വാഗ്ദാനം ലഭിക്കാൻവേണ്ടിയാണ്+ അങ്ങനെ ചെയ്തത്.
24 പുതിയ ഉടമ്പടിയുടെ+ മധ്യസ്ഥനായ യേശുവിനെയും+ ഹാബേലിന്റെ രക്തത്തെക്കാൾ ശ്രേഷ്ഠമായി സംസാരിക്കുന്ന രക്തത്തെയും,+ അതായത് നമ്മുടെ മേൽ തളിച്ച രക്തത്തെയും, ആണ്.