വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 14:5, 6
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അങ്ങനെ ശിം​ശോൻ മാതാ​പി​താ​ക്കളോടൊ​പ്പം തിമ്‌ന​യിലേക്കു പോയി. ശിം​ശോൻ തിമ്‌ന​യി​ലെ മുന്തി​രിത്തോ​ട്ട​ങ്ങ​ളു​ടെ അടുത്ത്‌ എത്തിയ​പ്പോൾ അതാ, ഒരു സിംഹം* അലറി​ക്കൊ​ണ്ട്‌ ശിം​ശോ​ന്റെ നേരെ വരുന്നു! 6 അപ്പോൾ യഹോ​വ​യു​ടെ ആത്മാവ്‌ ശിം​ശോ​നു ശക്തി പകർന്നു.+ ഒരു ആട്ടിൻകു​ട്ടി​യെ കീറു​ന്ന​തുപോ​ലെ ശിം​ശോൻ കൈകൾകൊ​ണ്ട്‌ അതിനെ രണ്ടായി വലിച്ചു​കീ​റി. എന്നാൽ ഇതൊ​ന്നും ശിം​ശോൻ മാതാ​പി​താ​ക്കളോ​ടു പറഞ്ഞില്ല.

  • 1 ശമുവേൽ 17:34-36
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 34 ദാവീദ്‌ അപ്പോൾ ശൗലിനോ​ടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപ​റ്റത്തെ മേയ്‌ക്കു​മ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊ​രി​ക്കൽ ഒരു കരടി​യും വന്ന്‌ ആട്ടിൻപ​റ്റ​ത്തിൽനിന്ന്‌ ആടിനെ പിടി​ച്ചുകൊ​ണ്ടുപോ​യി. 35 ഞാൻ പുറകേ ചെന്ന്‌ അതിനെ അടിച്ചു​വീ​ഴ്‌ത്തി അതിന്റെ വായിൽനി​ന്ന്‌ ആടിനെ രക്ഷിച്ചു. പിന്നെ, അത്‌ എഴു​ന്നേറ്റ്‌ എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച്‌ അടിച്ചുകൊ​ന്നു. 36 അങ്ങയുടെ ഈ ദാസൻ ആ സിംഹത്തെ​യും കരടിയെ​യും കൊന്നു. അഗ്രചർമി​യായ ഈ ഫെലി​സ്‌ത്യ​ന്റെ ഗതിയും അതുതന്നെ​യാ​യി​രി​ക്കും. കാരണം, ജീവനുള്ള ദൈവ​ത്തി​ന്റെ പടനി​രയെ​യാണ്‌ അയാൾ വെല്ലു​വി​ളി​ച്ചി​രി​ക്കു​ന്നത്‌.”+

  • ദാനിയേൽ 6:21, 22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 ഉടനെ ദാനി​യേൽ രാജാ​വി​നോ​ടു പറഞ്ഞു: “രാജാവേ, അങ്ങ്‌ നീണാൾ വാഴട്ടെ. 22 എന്റെ ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു​ക​ളഞ്ഞു.+ അവ എന്നെ ഉപദ്ര​വി​ച്ചില്ല.+ കാരണം, ഞാൻ നിരപ​രാ​ധി​യാ​ണെന്നു ദൈവം കണ്ടു. രാജാവേ, അങ്ങയോ​ടും ഞാൻ ഒരു തെറ്റും ചെയ്‌തി​ട്ടി​ല്ല​ല്ലോ.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക