6 അതാ, “വിളിച്ചുപറയുക” എന്ന് ആരോ പറയുന്നു.
“എന്തു വിളിച്ചുപറയണം” എന്നു മറ്റൊരാൾ ചോദിക്കുന്നു.
“എല്ലാ മനുഷ്യരും വെറും പുൽക്കൊടിപോലെയാണ്.
അവരുടെ അചഞ്ചലമായ സ്നേഹം കാട്ടിലെ പൂപോലെയാണ്.+
7 യഹോവയുടെ ശ്വാസമേറ്റ്+
പുൽക്കൊടികൾ കരിയുന്നു,
പൂക്കൾ വാടുന്നു,+
അതെ, മനുഷ്യരെല്ലാം വെറും പുല്ലു മാത്രം.