-
1 കൊരിന്ത്യർ 5:11വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
11 എന്നാൽ സഹോദരൻ എന്നു നമ്മൾ വിളിക്കുന്ന ഒരാൾ അധാർമികപ്രവൃത്തികൾ* ചെയ്യുന്നയാളോ അത്യാഗ്രഹിയോ+ വിഗ്രഹാരാധകനോ അധിക്ഷേപിക്കുന്നയാളോ* കുടിയനോ+ പിടിച്ചുപറിക്കാരനോ*+ ആണെങ്കിൽ അയാളുമായുള്ള കൂട്ടുകെട്ട് ഉപേക്ഷിക്കണമെന്നാണു*+ ഞാൻ ഇപ്പോൾ നിങ്ങളോടു പറയുന്നത്. അയാളുടെകൂടെ ഭക്ഷണം കഴിക്കാൻപോലും പാടില്ല.
-
-
എഫെസ്യർ 4:17-19വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
-
-
17 അതുകൊണ്ട് കർത്താവിനെ സാക്ഷിയാക്കി ഞാൻ നിങ്ങളോടു പറയുന്നത് ഇതാണ്: നിങ്ങൾ ഇനി ജനതകളെപ്പോലെ നടക്കരുത്.+ പ്രയോജനമില്ലാത്ത* കാര്യങ്ങളെക്കുറിച്ചാണല്ലോ അവരുടെ ചിന്ത മുഴുവൻ.+ 18 അവരുടെ ഹൃദയം കല്ലിച്ചുപോയതുകൊണ്ടും,* അതുപോലെ അവരുടെ അജ്ഞതകൊണ്ടും അവരുടെ മനസ്സ് ഇരുളടഞ്ഞതായിത്തീർന്നു. അങ്ങനെ, ദൈവം തരുന്ന ജീവനിൽനിന്ന് അവർ അകന്നുപോയിരിക്കുന്നു. 19 സദാചാരബോധം തീർത്തും നഷ്ടപ്പെട്ട അവർ അടങ്ങാത്ത ആവേശത്തോടെ എല്ലാ തരം അശുദ്ധിയിലും മുഴുകി ധിക്കാരത്തോടെ പെരുമാറുന്നു.*+
-